അയ്യങ്കാളിയെ അപകീർത്തിപ്പെടുത്തൽ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി യു .സി.രാമൻ. അയ്യങ്കാളിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുക വഴി നാട്ടിൽ കലാപങ്ങൾ ഉണ്ടാക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്താനുമുള്ള ഗൂഢനീക്കമാണ് ചിലരുടെ ഭാഗത്തു നിന്നു നടക്കുന്നത്.

കുകുച എന്ന പേരിൽ തുടങ്ങിയ പ്രൊഫൈലിൽ മഹാത്മ അയ്യങ്കാളിയുടെ തലയും പട്ടിയുടെ ഉടലും ചേർത്തുവെച്ച പോസ്റ്റ് ഇട്ടത് ആരാണെന്ന് കണ്ടെത്താൻ രാജ്യത്തെ നിയമം അനുശാസിക്കുന്ന എല്ലാ നടപടിയും സ്വീകരിക്കണമെന്ന് യു .സി.രാമൻ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് നൽകി പരാതിയിൽ ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ ആവശ്യമായ ജാഗ്രത കാണിക്കാൻ കേന്ദ്ര-സംസ്ഥാന ആഭ്യന്തര വകുപ്പുകളോടും സൈബർ സെല്ലിനോടും യു.സി. രാമൻ അഭ്യർത്ഥിച്ചു. പരാതി നൽകാൻ ദളിത് ലീഗ് ജില്ല പ്രസിഡണ്ട് കെ സി ശ്രീധരൻ , മുൻ പ്രസിഡണ്ട് വി എം സുരേഷ്ബാബു എന്നിവരും കൂടെ അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *