പകലും രാത്രിയും കാട്ടാന ശല്യം രൂക്ഷമായതോടെ ഭയന്ന് വീടിന് പുറത്തിറങ്ങാൻ കഴിയാതെ വിഷമിക്കുകയാണ് ഇടുക്കി പ്ലാക്കത്തടത്തുള്ളവർ. ഒരാഴ്ചയിലധികമായി ആറ് ആനകൾ അടങ്ങുന്ന സംഘമാണ് പ്ലാക്കത്തടത്ത് ഭീതി പരത്തുന്നത്. പീരുമേട് ഗ്രാമപഞ്ചായത്തിലെ വിദൂര ആദിവാസി മേഖലയാണ് പ്ലാക്കത്തടം.90 ഓളം കുടുബങ്ങൾ ഇവിടെയുണ്ട്. വനത്താൽ ചുറ്റപ്പെട്ട പ്ലാക്കത്തടത്ത് കഴിഞ്ഞ അഞ്ചു വർഷമായി കാട്ടാന ശല്യം രൂക്ഷമാണ്. മുൻപ് വല്ലപ്പോഴും ഒന്നും രണ്ടും ആനകളാണ് എത്തിയിരുന്നതെങ്കിൽ ഇപ്പോൾ വിവിധ കൂട്ടങ്ങളായി വീടുകൾക്ക് സമീപവും കൃഷിയിടങ്ങളിലും എത്തുകയാണ്. ഏക വരുമാന മാർഗ്ഗമായ കൃഷി ഇല്ലാതാക്കുന്നു. കഴിഞ്ഞ ദിവസവും വിളവെടുക്കാറായ കവുങ്ങും തെങ്ങും നശിപ്പിച്ചു. കുരുമുളകും ഏലവുമൊക്കെ ചവിട്ടി ഒടിച്ചു.രാത്രി കാലത്ത് സമീപത്തെ വീടുകളിലേക്ക് ആത്യാവശ്യങ്ങൾക്ക് പോലും പോകാൻ കഴിയുന്നില്ല. വേനൽ കടുത്ത സമയത്ത് ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതാണ് ആനകൾ കൂട്ടത്തോടെ നാട്ടിലേക്ക് എത്തിയതെന്നായിരുന്നു വനപാലകർ പറഞ്ഞിരുന്നത്. എന്നാൽ മഴ ശക്തമായിട്ടും ഇവ കാട്ടിലേക്ക് മടങ്ങുന്നില്ല. പരാതി വ്യാപകമായപ്പോൾ പീരുമേട് എംഎൽഎ യോഗം വിളിച്ചു. കാട്ടാനകളെ തരത്തുമെന്ന് വനംവകുപ്പ് ഉറപ്പു നൽകിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഒന്നുമുണ്ടായില്ല.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020