മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് മന്ത്രി വി ശിവന്‍കുട്ടി. 2854 സീറ്റുകള്‍ മാത്രമാണ് നിലവില്‍ കുറവുള്ളതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കും.
മലപ്പുറം ജില്ലയില്‍ പ്ലസ് വണ്ണിലേക്ക് 74,840 അപേക്ഷകളാണ് ആകെ ലഭിച്ചത്. രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റ്കള്‍ ബാക്കിയിരിക്കെ 44,335 പേര്‍ പ്രവേശനം നേടി. ഇനി ആകെ ഒഴിവുള്ളത് 21,550 സീറ്റുകളാണ്. അണ്‍ എയിഡഡ് സീറ്റുകള്‍ ഒഴിവാക്കിയാല്‍ 11,083 സീറ്റുകള്‍ ഒഴിവു വരും .അണ്‍ എയ്ഡഡ് വിറ്റുകള്‍ ഒഴിവാക്കിയാലും 2854 സീറ്റുകളുടെ കുറവ് മാത്രമാണ് ഉണ്ടാവുക. ഇത് പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.