കൊല്ലം കുളത്തുപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ. മനു ഭവനിൽ സനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപമുള്ള ആറ്റിന് കിഴക്കേക്കര യെമ്പോങ് ചതുപ്പിലെ വനത്തിനുള്ളിലാണ് ഇയാൾ തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസമാണ് സനു ഭാര്യ രേണുകയെ കത്രിക ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്.

കുടുംബ വഴക്കിനിടെ സനുക്കുട്ടൻ രേണുകയെ മുറിക്കുള്ളിൽ വെച്ച് കത്രിക ഉപയോഗിച്ച്പലതവണ കഴുത്തിലും, പുറത്തും അടിവയറ്റിലുമായി കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ സമീപത്തെ വനത്തിനുള്ളിലേക്ക് കടന്നു കളയുകയാണ് ഉണ്ടായത്. അവിടെ നിന്നാണിപ്പോൾ സനുവിന്റെ മൃതദേഹം കണ്ടെത്തിയിട്ടുള്ളത്.

ഭാര്യ രേണുകയിലുള്ള സംശയത്തിന്റെ പേരിൽ സനുകുട്ടൻ വീട്ടിൽ വഴകുണ്ടാക്കുന്നത് പതിവായിരുന്നു എന്ന് ബന്ധുക്കളും പ്രദേശവാസികളും വ്യക്തമാക്കിയിരുന്നു. ഇയാൾ ലഹരിക്കടിമയാണെന്നും പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *