കൊച്ചി വൈപ്പിനിൽ കപ്പലിന് തീ പിടിച്ചു. വൈപ്പിൻ കാളമുക്ക് ഹാർബറിന് സമീപം ചരക്ക് വെസലിനാണ് തീപിടിച്ചത്. സീ ബ്ലു എന്ന സ്വകാര്യ കമ്പനിയുടെ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ച വെസലാണ് ഇത്.

ഇന്ന് പുലർച്ചെയോടെയാണ് കപ്പിലിൽ തീ പടർന്നതെന്നാണ് വിവരം. അറ്റകുറ്റപ്പണി നടക്കുന്ന കപ്പലിലാണ് തീപിടിച്ചത്. അഞ്ച് യൂണിറ്റ് ഫയ‌ർ ആൻഡ് റെസ്ക്യൂ ടീമിന്റെയും കൊച്ചിൻ പോർട്ടിൽ നിന്നുള്ള ഹൈഡ്രൻ്റിൻ്റെയും സഹായത്തോടെ അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അ​ഗ്നിബാധയുണ്ടായ കപ്പലിന് ലൈസൻസ് ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആളപായമില്ല.

Leave a Reply

Your email address will not be published. Required fields are marked *