രാമനാട്ടുകര-വെങ്ങളം ബൈപ്പാസിൽ പാലോറമല ജംഗ്ഷനടുത്തെ വെള്ളക്കെട്ട് പ്രശ്നത്തിന് 15 ദിവസത്തിനുള്ളിൽ താൽക്കാലിക പരിഹാരമെങ്കിലും കാണണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ റോഡ് പ്രവൃത്തി ഏറ്റെടുത്ത കരാറുകാരോട് ആവശ്യപ്പെട്ടു. ദേശീയപാത വീതികൂട്ടൽ പ്രവൃത്തിയുടെ ഭാഗമായും മഴയുടെ ഭാഗമായും ഇവിടെ വെള്ളം കയറി ജനങ്ങൾ ദുരിതത്തിലാണ്. പല സ്ഥലങ്ങളിലും റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി പഴയ ഓവുചാൽ മെറ്റലും മറ്റ് അവശിഷ്ടങ്ങളും നിറഞ്ഞു അടഞ്ഞുപോയ സ്ഥിതിയുണ്ട്. ഇവ നീക്കം ചെയ്തു വെള്ളം ഒഴുക്കിവിടണം. പാലോറമല ജംഗ്ഷൻ സന്ദർശിച്ചശേഷം എ സി ഷണ്മുഖദാസ് സ്മാരക ആയുർവേദ ആശുപത്രിയിൽ ചേർന്ന തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്തല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പഴയ ഓവുചാലിലെ തടസ്സം ഒഴിവാക്കി പുനരുജ്ജീവിപ്പിച്ചാൽ മാത്രം പ്രശ്നം പരിഹരിക്കില്ലെന്നും വെള്ളകെട്ടുള്ള സ്ഥലങ്ങളിൽ പുതിയതായി നിർമിച്ച ഓടയിൽ നിന്ന് വെള്ളം കോരപ്പുഴ പുഴയിലേക്ക് ഒഴുക്കിവിടണമെന്നും ആവശ്യമുയർന്നു. താത്കാലിക പരിഹാരം 15 ദിവസങ്ങൾക്കുള്ളിൽ ഉണ്ടാക്കാമെന്ന് കരാർ കമ്പനി ഉറപ്പ് നൽകി. പഴയ ഓവുചാലിന്റെ സ്ലാബ് മാറ്റിയിട്ടു വേണം തടസ്സങ്ങൾ നീക്കം ചെയ്യാൻ. ഈ പ്രശ്നവും പരിഹാര നിർദ്ദേശങ്ങളും മുൻപ് നടന്ന യോഗത്തിൽ ചൂണ്ടിക്കാണിച്ചിട്ടും നടപ്പായിട്ടില്ല എന്ന് മന്ത്രി ശശീന്ദ്രൻ കരാറുകാരുടെ ശ്രദ്ധയിൽപ്പെടുത്തി. ഡ്രെയിനേജ്, ഫൂട്ട്പാത്-കം-ഡ്രെയിനേജ് ആക്കി ഉപയോഗിക്കാനും സാധിക്കണം. വെള്ളക്കെട്ട് വിഷയത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ചെയ്യേണ്ടത് ചെയ്തിട്ടുണ്ടെന്നും എന്നാൽ ദേശീയപാത ഉദ്യോഗസ്ഥരും കരാറുകാരും നടപടിയെടുത്ത് ജനങ്ങളുടെ ദുരിതങ്ങൾ ഇല്ലാതാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ആയുർവേദ ആശുപത്രിയിൽ നിന്നുള്ള രണ്ട് ഓവുചാലുകൾ ബൈപാസിലെ മുഖ്യ ഓവുചാലുമായി ബന്ധിപ്പിക്കണമെന്ന് ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേഷ് യോഗത്തിൽ ആവശ്യപ്പെട്ടു. യോഗത്തിൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ടി പ്രമീള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പി, ഗിരിജ കെ പി, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, കരാർ കമ്പനിയുടെ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020