ന്യൂഡല്‍ഹി: സിജെപി- കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് സാധ്യത മങ്ങുന്നു. ആരുടെയും ഓഫീസിലോ വീട്ടിലോ ചര്‍ച്ചക്ക് പോകില്ലെന്ന് സിജെപി വക്താക്കള്‍ അറിയിച്ചു. കഴിഞ്ഞ തവണ ചര്‍ച്ചയ്ക്ക് പോയപ്പോള്‍ പൊലീസ് സമരക്കാരെ ആക്രമിച്ചു. അത് ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ചര്‍ച്ചയ്ക്ക് സാധ്യത ഇല്ലെന്നും സൗരവ് ദാസ് വ്യക്തമാക്കി. ചര്‍ച്ചക്കായി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് വേദി നിര്‍ദേശിച്ചു. എന്നാല്‍ കേന്ദ്രം തയാറല്ല. നിഷ്പക്ഷമായ വേദിയില്‍ മാത്രമേ ചര്‍ച്ച നടത്തൂവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിനൊടുവില്‍ നീറ്റ് ക്രമക്കേടില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് തയ്യാറായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച നടത്താന്‍ സന്നദ്ധമാണ് ലോക് സഭ സ്പീക്കര്‍ ഓംബിര്‍ലയും പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവും വ്യക്തമാക്കി. പാര്‍ലമെന്റിനകത്തും പുറത്തും ശക്തമാകുന്ന പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കേന്ദ്രം ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചത്. എന്നാല്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസും പ്രതിഷേധവും നിലപാട് കടുപ്പിച്ചു. മന്ത്രി സ്ഥാനത്ത് ധര്‍മ്മേന്ദ്ര പ്രധാന്‍ തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

Leave a Reply

Your email address will not be published. Required fields are marked *