കുന്ദമംഗലം. വയനാടിനൊരു കൈതാങ്ങുമായി സ്വാകാര്യബസുകാര്‍.ഇന്നത്തെ മുഴുവന്‍ കലക്ഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും, കുന്ദമംഗലം, മുക്കം മലയോര മേഖല ബസ് ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വ ത്തില്‍ നടത്തുന്ന ദുരിതാശ്വാസ നിധി സമാഹരണം കുന്ദമംഗലം പഴയ സ്റ്റാന്റില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ അലവി ഫ്‌ലാഗ് ഓഫ് ചെയ്തു, സി ഡി അഭിലാഷ് അധ്യക്ഷത വഹിച്ചു, ബിജു പൂതക്കണ്ടി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.അനില്‍കുമാര്‍, വിവിധ കക്ഷി നേതാക്കളായ എം കെ മോഹന്‍ ദാസ്, സി വി സംജിത്ത്, എം ബാബുമോന്‍, ടി ചക്രായുധന്‍, ഒ വേലായുധന്‍, നൗഷാദ് തെക്കയില്‍, കെ.സി രാധാകൃഷ്ണന്‍, ടി പി രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *