ഫണ്ട് തിരിമറി ആരോപണത്തില്‍ ഉള്‍പ്പെട്ട സിപിഐഎം നേതാവ് പി കെ ശശിയെ പുകഴ്ത്തി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ഞാന്‍ കണ്ട വളരെ നല്ല മനുഷ്യരില്‍ ഒരാളാണ് പികെ ശശി.
മികച്ച ജനപ്രതിനിധിയും നല്ല മനുഷ്യനുമാണ് ശശി. അദ്ദേഹത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു നല്ല വിദ്യാഭ്യാസ സ്ഥാപനത്തെക്കൂടിയാണ് തകര്‍ക്കുന്നതെന്ന് ഓര്‍ക്കണം. താനും ഇതുപോലെ ഒരുപാട് ആരോപണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. കള്ളനെയും പിടിച്ചുപറിക്കാരനെയും ആര്‍ക്കും വേണ്ട,നല്ലത് ചെയ്യുന്നവനെ കുറ്റക്കാരനാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കില്ലെന്ന് സിപിഐഎം നേതാവ് പി കെ ശശി പ്രതികരിച്ചിരുന്നു. രാജി വയ്ക്കാനല്ലല്ലോ ചെയര്‍മാന്‍ സ്ഥാനത്ത് ഇരിക്കാനല്ലേ പാര്‍ട്ടി പറഞ്ഞതെന്നാണ് പി കെ ശശി മാധ്യമങ്ങളോട് പ്രതികരിച്ചത്.