അജിത്തിന്‍റെ ഏറ്റവും പുതിയ ചിത്രം വലിമൈ അടുത്ത വർഷം പൊങ്കലിന് റിലീസ് ചെയ്യും. ചിത്രത്തിന്‍റെ നിർമാതാവ് ബോണി കപൂറാണ് വിവരം അറിയിച്ചത്. അതേസമയം വിജയുടെ ബീസ്റ്റും ഇതേ സമയത്ത് തന്നെയാണ് റിലീസ് ചെയ്യുന്നത്. വലിമൈയുടെ ചിത്രീകരണം പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.
വലിമൈയുടെ ചിത്രീകരണം കഴിഞ്ഞ മാസം റഷ്യയിലാണ് പൂർത്തിയാക്കിയത്. ചിത്രം എഴുതിയിരിക്കുന്നതും സംവിധാനം ചെയ്തിരിക്കുന്നതും എച്ച് വിനോദാണ്. ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ മുമ്പ് റിലീസ് ചെയ്തിരുന്നു. വമ്പൻ ആക്ഷൻ രംഗങ്ങളോട് കൂടിയാണ് ചിത്രം എത്തുന്നത്. അജിത്തും, വിനോദും ബോണി കപൂറും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് വലിമൈ.
