വാഴക്കാലയിലെ ആപ്പിൾ ഹൈറ്റ്സ് ഫ്ലാറ്റ് ഒഴിയണമെന്ന് തൃക്കാക്കര നഗരസഭ ആവശ്യപെട്ടതോടെ 85ലേറെ കുടുംബങ്ങള്‍ പ്രതിസന്ധിയിലായി. അനധികൃതമെന്ന് കണ്ടെത്തിയ ഫ്ലാറ്റിന് നഗരസഭ നിശ്ചയിച്ച പിഴ അടക്കാൻ നിര്‍മ്മാതാക്കള്‍ തയ്യാറാവാത്തതാണ് താമസക്കാരെ കുടിയിറക്ക് ഭീഷണിയിലാക്കിയത്. അനധികൃത നിര്‍മ്മാണത്തിനുള്ള പിഴക്ക് പുറമേ 135 ഫ്ലാറ്റുകളുള്ള സമുച്ചയത്തിന് നഗരസഭക്ക് അടക്കേണ്ട പെർമിറ്റ് ഫീസും നികുതിയും വര്‍ഷങ്ങളായി കുടിശികയാണ്. മാത്രവുമല്ല ഫയര്‍, മലനീകരണ നിയന്ത്ര ബോര്‍ഡ് എൻ ഒ സിയും നിര്‍മ്മാതാക്കള്‍ നഗരസഭയില്‍ ഹാജരാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഫ്ലാറ്റ് സമുച്ചയത്തിൽ ആളുകൾ താമസിക്കുന്നത് നിയമ വിരുദ്ധമായതിനാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന ഗുരുതര പ്രശ്നങ്ങൾ ഒഴിവാക്കാൻ താമസക്കാർ ഒഴിയണമെന്നാണ് നഗരസഭയുടെ ഉത്തരവ്.ഇതിനിടയില്‍ മുൻ വശത്തെ മൂന്ന് സെന്റ് സ്ഥലം മെട്രോ വികസനത്തിനായി കെ എം ആര് എല്‍ ഏറ്റെടുത്തിരുന്നു.ഭൂമി വിലയായി ഒരു കോടി 36 ലക്ഷം രൂപ നല്‍കുകയും ചെയ്തു.ഈ തുകയില്‍ നിന്ന് ഒരു കോടി പതിനൊന്ന് ലക്ഷം രൂപ നല്കി നഗരസഭയുടെ കുടിശിക തീര്‍ത്ത് കെട്ടിടം നിയമ വിധേയമാക്കണമെന്ന് ഫ്ലാറ്റിലെ താമസക്കാര്‍ ആവശ്യപെട്ടെങ്കിലും അതിനും നിര്‍മ്മാതാക്കള്‍ തയ്യാറായിട്ടില്ല.ഈ സാഹചര്യത്തില്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഫ്ലാറ്റിലെ താമസക്കാരുടെ ആവശ്യം.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
