കുന്ദമംഗലം:കുന്ദമംഗലം പഞ്ചായത്തിനെ രണ്ടായി വിഭജിക്കണമെന്ന ചർച്ച സജീവമാകുന്നു.തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കണക്ക് പ്രകാരം അഞ്ച് ലക്ഷത്തോളം ജനങ്ങളാണ് കുന്ദമംഗലം പഞ്ചായത്തിൽ ഉള്ളത്. 23 വാർഡുകളുള്ള കുന്ദമംഗലം പഞ്ചായത്തിലെ ജനസംഖ്യ കണക്കിലെടുത്താൽ രണ്ട് പഞ്ചായത്തായി വിഭജിക്കാനുള്ള അത്രയും ജനങ്ങൾ പഞ്ചായത്തിൽ ഉണ്ടെന്നാണ് വിഭജനത്തെ അനുകൂലിക്കുന്നവർ പറയുന്നത്. പുതിയ മുനിസിപ്പാലിറ്റിയോ കോർപ്പറേഷനോ വേണ്ട എന്ന സർക്കാർ പോളിസി നിലനിൽക്കെ പഞ്ചായത്തിനെ രണ്ടായി വിഭജിക്കണമെന്ന ആവശ്യം ഏറെ നാളായി നിലനിൽക്കുന്നുണ്ട്. കാരന്തൂർ ഹര ഹര ക്ഷേത്രം മുതൽ മുക്കം റോഡ് വരെയുള്ള ഭാഗങ്ങൾ കുന്ദമംഗലം പഞ്ചായത്തായും അതിന് അപ്പുറത്തേക്കുള്ള വാർഡുകൾ ചേർത്ത് കളരിക്കണ്ടി/ പിലാശ്ശേരി പഞ്ചായത്ത് രൂപീകരിക്കണമെന്നുമാണ് വിഭജനത്തെ അനുകൂലിക്കുന്നവരുടെ ആവശ്യം. കുറ്റിക്കാട്ടൂർ കുന്ദമംഗംലം റോഡ് അതിർത്തിയാക്കി വിഭജിക്കാമെന്ന സാധ്യതകളും ചർച്ചയിൽ ഉണ്ട്. എന്നാൽ കുന്ദമംഗലം പഞ്ചായത്തിനെ രണ്ടായി വിഭജിച്ചാൽ വികസന പ്രവർത്തനങ്ങൾ ബുദ്ധിമുട്ടാവുമെന്നാണ് വിഭജനത്തെ എതിർക്കുന്നവരുടെ പക്ഷം വരുമാനം കുറയും എന്നതാണ് പ്രതിസന്ധി. വരുമാനം കുറഞ്ഞാൽ ദൈനംദിന കാര്യങ്ങളും ബുദ്ധിമുട്ടാവും. പഞ്ചായത്തുകളുടെ പ്രവർത്തനം തന്നെ തടസ്സപ്പെടുമെന്ന രീതിയിലേക്ക് കാര്യങ്ങൾ വരുമെന്നതിനാൽ വിഭജനത്തെ അനുകൂലിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്. ചർച്ച സജീവമാണെങ്കിലും വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ ഇതുവരെ നിലപാട് പരസ്യമാക്കിയിട്ടില്ല. 23 വാർഡുകളുള്ള പഞ്ചായത്തിൽ പതിനൊന്ന് വാർഡുകളുടെ പ്രതിനിധീകരിക്കുന്നത് എൽഡിഎഫ് ആണ്. രണ്ട് ജനതാദൾ ഒരു സിപിഐ എട്ട് സിപിഎം എന്നതാണ് കക്ഷി നില. ഒൻപത് യുഡിഎഫ് അംഗങ്ങളാണ് പഞ്ചായത്തിൽ ഉള്ളത്. ഇതിൽ 5 പേർ ലീഗ് പ്രതിനിധികളാണ്, നാല്ഒ കോൺഗ്രസ് ഉണ്ട്.ഒരു സ്വതന്ത്രനും രണ്ട് ബിജെപി പ്രതിനിധിയുമാണ് പഞ്ചായത്തിലെ ബാക്കി ജനപ്രതിനിധികൾ.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
