കോഴിക്കോട്: ഈങ്ങാപ്പുഴയിൽ ഓടുന്ന ബസിൽനിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്. തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദ് അലിക്കാണ് പരിക്കേറ്റത്.കോഴിക്കോട് നിന്ന് ബെം​ഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ​ഗരുഡ ബസിലെ 33-ാം നമ്പർ സീറ്റിലാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. ബസിന്റെ ​ഗ്ലാസ് പൊട്ടിച്ചാണ് ഇയാൾ റോഡിലേക്ക് ചാടിയത്.വീഴ്ചയിൽ തലയ്ക്കും കാലിനും പരിക്കേറ്റ ഇയാൾ റോഡിലൂടെ ഓടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് പിടികൂടുകയായിരുന്നു. ഇയാളെ പോലീസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *