ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് മലയാള സിനിമ ‘2018’ പുറത്ത്. 85 ലധികം രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളില്‍ നിന്ന് 15 സിനിമകളാണ് രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.

ജൂഡ് അന്താണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018. 2018ലെ മഹാപ്രളയം തിരശീലയിലെത്തിച്ച സിനിമ അഖില്‍ പി ധര്‍മജനും ജൂഡും ചേര്‍ന്നാണ് എഴുതിയത്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ടൊവിനോ തോമസ്, അപര്‍ണ ബാലമുരളി തുടങ്ങി വമ്പന്‍ താരനിരയിലാണ് പുറത്തിറങ്ങിയത്.

അമേരിക്കാറ്റ്‌സി (അർമേനിയ),ദി മോങ്ക് ആൻഡ് ദ ഗൺ (ഭൂട്ടാൻ),ദി പ്രോമിസ്ഡ് ലാൻഡ് (ഡെൻമാർക്ക്),ഫാളൻ ലീവ്‌സ് (ഫിൻലാൻഡ്),ദ ടേസ്റ്റ് ഓഫ് തിങ്‌സ് (ഫ്രാൻസ്),ദ മദർ ഓഫ് ഓൾ ലൈസ് (മൊറോക്കോ),സൊസൈറ്റി ഓഫ് ദി സ്നോ (സ്പെയിൻ),ഫോർ ഡോട്ടേഴ്സ് (ടുണീഷ്യ),20 ഡേയ്സ് ഇൻ മരിയുപോള് ( ഉക്രെയ്ൻ),സോൺ ഓഫ് ഇൻട്രസ്റ്റ് (യു.കെ),ടീച്ചേഴ്സ് ലോഞ്ച് (ജർമനി),ഗോഡ്ലാൻഡ് (ഐസ്ലാൻഡ്),ലോ ക്യാപിറ്റാനോ (ഇറ്റലി),പെർഫെക്റ്റ് ഡേയ്സ് (ജപ്പാൻ),ടോട്ടം (മെക്സിക്കോ) എന്നിവയാണ് മികച്ച രാജ്യാന്തര ചിത്രം രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *