സംസ്ഥാന ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ വര്‍ധന ഉണ്ടാകില്ലെന്ന് സൂചന. അഞ്ചുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശികയിട്ടാണ് ധനമന്ത്രി അടുത്തമാസം അഞ്ചിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്നത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവതരിപ്പിക്കുന്ന ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ കൂട്ടണമെന്ന ആവശ്യം സി.പി.എമ്മില്‍ ഉയര്‍ന്നിട്ടുണ്ട്.

2021 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അവതരിപ്പിച്ച അവസാന ബജറ്റിലാണ് ക്ഷേമപെന്‍ഷന്‍ 100 രൂപ കൂട്ടി 1600 ആക്കിയത്. കെ.എന്‍. ബാലഗോപാല്‍ ഇതിനകം മൂന്ന് ബജറ്റ് അവതരിപ്പിച്ചു. ക്ഷേമപെന്‍ഷന്‍ 2500 ആക്കും എന്നാണ് ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം എങ്കിലും ഒരു രൂപ പോലും കൂട്ടാനായിട്ടില്ല. ഏറ്റവും മോശം ധനസ്ഥിതിയില്‍ നിന്ന് ബജറ്റവതരിപ്പിക്കാന്‍ പോകുന്ന ധനമന്ത്രിക്ക് ഇത്തവണയും ക്ഷേമപെന്‍ഷന്‍ ഉയര്‍ത്താന്‍ ഒരു ഗതിയുമില്ല. ഉള്ള തുക തന്നെ നല്‍കാനാവുന്നില്ല. സെപ്റ്റംബര്‍ തൊട്ടുള്ള ക്ഷേമപെന്‍ഷന്‍ തുക കുടിശികയാണ്. ക്ഷേമപെന്‍ഷന്‍ പ്രതിസന്ധിക്ക് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കേന്ദ്രത്തെയായിരുന്നു കുറ്റപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *