കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ പെന്‍ഷന്‍ മുടങ്ങിയതില്‍ ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കി. മുതുകാട് വളയത്ത് ജോസഫാണ് (77)മരിച്ചത് . അഞ്ചുമാസമായി വികലാംഗപെന്‍ഷന്‍ ലഭിച്ചിരുന്നില്ല. പെന്‍ഷനില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. അതേസമയം, പെന്‍ഷന്‍ കിട്ടാത്തതുകൊണ്ടാണ് ആത്മഹത്യയെന്ന് പറയാനാവില്ലെന്ന് പഞ്ചായത്ത് പ്രതികരിച്ചു. ജോസഫ് മുന്‍പും ആത്മഹത്യ ഭീഷണി മുഴക്കിയിട്ടുള്ളയാളാണന്ന് പ്രസിഡന്റ് കെ.സുനില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *