തിരുവനന്തപുരം: തിരുവല്ലത്തെ ഷഹാനയുടെ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് നൗഫലും ഭര്‍തൃ മാതാവും പൊലീസ് പിടിയില്‍. തിരുവനന്തപുരം കാട്ടാക്കടയില്‍ നിന്നാണ് ഇരുവരും പിടിയിലായത്. ഒരുമാസമായി നൗഫലും മാതാവും ഒളിവിലായിരുന്നു. കോടതി ആവശ്യങ്ങള്‍ക്കായി കാട്ടാക്കടയില്‍ എത്തിയതായിരുന്നു ഇരുവരും.
ഷഹാന മരിച്ച് ഒരുമാസം പിന്നിട്ടിട്ടും ഉത്തരവാദികളായവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
