കുന്ദമംഗലം കുരിക്കത്തൂർ പ്രമുഖ കോൺഗ്രസ്സ് നേതാവ് വി. ഗോവിന്ദൻനായർ വൽസനിലയം (85) അന്തരിച്ചു. മുൻ KPCC മെമ്പർ, കുന്ദമംഗല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, കർഷക കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡൻ്റ്, മിൽമ CMS യൂനിയൻ ഡയറക്ടർ, പെരുമണ്ണാമുഴി ഇറിഗേഷൻ പ്രൊജക്ട് ഉപദേശക സമിതി അംഗം, കുന്ദമംഗലം അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി, കുന്ദമംഗലം മേഖലാ കാർഷിക വെൽഫയർ കോ ഓപറേറ്റീവ് സൊസൈറ്റി എന്നിവയുടെ സ്ഥാപക പ്രസിഡൻ്റ്, കുന്ദമംഗലം കോഒപ്പറേറ്റീവ് റൂറൽ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഭാര്യ സത്യഭാമ (ചാത്തമംഗലം കോ ഓപ്പറേറ്റീവ് ബാങ്ക് Rtd ) മക്കൾ വൽസകുമാർ (കോഴിക്കോട് മെഡികോളേജ് റേഡിയോ തെറാപ്പി വിഭാഗം), സതീഷ് കുമാർ ( ഇന്ത്യൻ നാഷണൽ കോൺഗ്രസ് പെരുവയൽ ബ്ലോക്ക് ജനറൽ സെക്രട്ടറി) , ഷൈമ (കുവൈറ്റ്),മരുമക്കൾ ജിനി ( അംഗൻവാടി വർക്കർ ) ഇന്ദു ( ബീവറേജസ് കോർപ്പറേഷൻ), പ്രത്യുമ്നൻ(കുവൈറ്റ്), സഹോദരങ്ങൾ പരേതരായ കാർത്ത്യായനി അമ്മ,കല്യാണി അമ്മ, ബാലകൃഷ്ണൻനായർ.സഞ്ചയനം ജനുവരി 28 ന് ഞായറാഴ്ച്ച.

Leave a Reply

Your email address will not be published. Required fields are marked *