വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് തന്റെ കാമുകിയും അഭിഭാഷകയുമായ സ്റ്റെല്ല മോറിസിനെ തെക്കു കിഴക്കന്‍ ലണ്ടനിലെ അതീവ സുരക്ഷയുള്ള ജയിലില്‍ വെച്ച് വിവാഹം കഴിക്കുന്നു. സന്ദര്‍ശക സമയത്തായിരിക്കും ഇരുവരും തമ്മിലുള്ള വിവാഹം നടക്കുക. സാക്ഷികള്‍ ഉള്‍പ്പടെ നാല് പേര്‍ മാത്രമാകും ചടങ്ങില്‍ പങ്കാളികളാകുക.ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ നിന്ന് വലിച്ചിഴച്ചുകൊണ്ട് അസാഞ്ജിനെ നാടകീയമായി അറസ്റ്റ് ചെയ്തിട്ട് മൂന്ന് വര്‍ഷം പിന്നിടുന്ന വേളയിലാണ് അദ്ദേഹത്തിന്റെ വിവാഹം നടക്കാന്‍ പോകുന്നത്
ജയിലില്‍ സാധാരണ സന്ദര്‍ശക സമയം മാത്രമാണ് വിവാഹ ചടങ്ങിനായി അനുവദിച്ചിട്ടുള്ളത്. സന്ദര്‍ശക സമയം അവസാനിച്ചാല്‍ ഉടന്‍ അതിഥികള്‍ മടങ്ങേണ്ടി വരും. ജയില്‍ അധികൃതര്‍ക്ക് മാത്രമാണ് ജയിലിനുള്ള ഫോട്ടോ എടുക്കാനുള്ള അധികാരമുള്ളത്.
ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ജയിലിന് പുറത്ത് വിവാഹം ആഘോഷിക്കാന്‍ അസാഞ്ജിന്റെ ആരാധകര്‍ ഒത്തുകൂടുമെന്ന്
അഫ്ഗാനിസ്താന്‍, ഇറാഖ് എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയതിനാണ് അസാഞ്ജിനെതിരെ അമേരിക്ക ചാരവൃത്തി കുറ്റം ആരോപിച്ച് കേസെടുത്തു തുടര്‍ന്ന് 2012ല്‍ ഇദ്ദേഹം ഇക്വഡോര്‍ എംബസിയില്‍ അഭയം തേടി. ഇതിനിടയിലാണ് തന്റെ അഭിഭാഷകരില്‍ ഒരാളായ സ്‌റ്റെല്ലാ മോറിസുമായി പ്രണയത്തിലാകുന്നത്. ഇരുവരും തമ്മിലുള്ള രഹസ്യബന്ധം രണ്ടു വര്‍ഷം മുമ്പാണ് വെളിപ്പെടുന്നത്. ഇതിനിടയില്‍ ഇരുവര്‍ക്കും രണ്ടു കുട്ടികളുമുണ്ടായി.