
പ്രവാസിയായ യുവതി നാട്ടിലെത്തിയ സമയത്ത് ഇൻസ്റ്റഗ്രാമിലൂടെ പ്രതിയുമായി സൗഹൃദത്തിലായി. തുടർന്ന് നാലുദിവസം യുവതിയോടൊപ്പം താമസിക്കുകയും ചെയ്തു.കാസർഗോഡ് കാഞ്ഞങ്ങാട് ജ്യൂസിൽ മദ്യം കലർത്തി യുവതിയുടെ നഗ്ന വീഡിയോ പകർത്തിയ സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ കേസെടുത്തു. വടകര വില്യാപ്പള്ളി സ്വദേശി മുഹമ്മദ് ജാസ്മിനെയാണ് പയ്യന്നൂർ പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.ഈ മാസം 12 നാണ് ജാസ്മിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതിനിടയിൽ ജ്യൂസിൽ മദ്യം കലർത്തിയാണ് യുവതിയെ പീഡിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ട് ഭീഷണി തുടങ്ങിയതോടെ യുവതി ചന്തേര പൊലീസിൽ പരാതി നൽകി.