
കുന്ദമംഗലം : ടൗൺ ടീം പന്തീർപാടം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നജീബ് കാന്തപുരം എം.എൽ എ ഉദ്ഘാടനം ചെയ്തു. അഡ്വ ടി.പി ജുനൈദ് അധ്യക്ഷനായി. എക്കണമിക് സൂപ്രണ്ട് ഓഫ് പോലീസ് ജോഷി ചെറിയാൻ മുഖ്യാതിഥിയായി. ഹരിയാനയിൽ പോയി വിദേശികളായ മയക്കു മരുന്ന് പ്രതികളെ പിടികൂടിയ കുന്ദമംഗലം പോലീസ് എസ്.എച്ച്.ഒ കിരണിനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി, , സ്വാഗത സംഘം കൺവീനർ നൗഫൽ അലി, മഹല്ല് ഖത്തീബ് ശിഹാബുദ്ധീൻ മദനി, അസീം വെളിമണ്ണ, മനാഫ്, ഫാദർ മൈക്കിൾ പുന്നക്കൽ, എം. ബാബു മോൻ, എം.പി കേളുകുട്ടി, ഖാലിദ് കിളിമുണ്ട, കെ.എം സി ടി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഗഫൂർ, രവീന്ദ്രൻ കുന്ദമംഗലം, പി.എൻ ശശിധരൻ, കെ.എം ഗിരീഷ്, നജീബ് പാലക്കൽ. ബഷീർ പുതുക്കുടി, നിഹാൻ പാലക്കൽ പ്രസംഗിച്ചു. കെ.കെ ഷമീൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.