കോഴിക്കോട്: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 2200 രൂപ കുറഞ്ഞ് 72,120 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഏറ്റവുമുയര്‍ന്ന വിലയായ 74,320ലായിരുന്നു സ്വര്‍ണം. ഇന്നലെ വര്‍ധിച്ച 2200 രൂപയാണ് ഇന്ന് അതേപോലെ കുറഞ്ഞത്.
ഗ്രാമിന് 275 രൂപ കുറഞ്ഞ് 9015 രൂപയായി. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 109 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3340 ഡോളര്‍ ആയി കുറഞ്ഞു.