2026-27 അധ്യയന വർഷത്തെ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഏപ്രിൽ 17 മുതൽ 22 വരെ കേരളത്തിനകത്തും പുറത്തുമായി നടന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ സൂചികകളാണ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ളത്. ഉത്തരസൂചികയിലോ ചോദ്യങ്ങളിലോ ആക്ഷേപമുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈനായി പരാതി നൽകാൻ അവസരമുണ്ട്.

സമയപരിധി: ഏപ്രിൽ 26 വൈകിട്ട് 5 മണി വരെ.

ഫീസ്: ഓരോ ചോദ്യത്തിനും 200 രൂപ വീതം ഓൺലൈനായി അടയ്ക്കണം.

രീതി: കാൻഡിഡേറ്റ് പോർട്ടലിലെ ‘Answer Key Challenge’ ലിങ്ക് വഴി മാത്രമേ പരാതികൾ സ്വീകരിക്കുകയുള്ളൂ. തപാൽ, ഇമെയിൽ വഴി അയക്കുന്ന പരാതികൾ പരിഗണിക്കില്ല.

വിദ്യാർത്ഥികൾ സമർപ്പിച്ച പരാതി ശരിയാണെന്ന് സമിതിക്ക് ബോധ്യപ്പെട്ടാൽ, ആ ചോദ്യത്തിന് അടച്ച തുക വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ നൽകുന്നതാണ്. ഓൺലൈൻ അപേക്ഷയിൽ നൽകിയിട്ടുള്ള അക്കൗണ്ട് നമ്പറിലേക്കായിരിക്കും തുക റീഫണ്ട് ചെയ്യുന്നത്.

വെബ്സൈറ്റ്: www.cee.kerala.gov.in

ഫോൺ: 0471-2332120, 2338487, 2525300.

Leave a Reply

Your email address will not be published. Required fields are marked *