ജോജു ജോർജ് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ജോസഫിന്റെ തെലുങ്ക് പതിപ്പ് ശേഖറിന് പ്രദർശന വിലക്ക്.ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ഹൈദരാബാദ് പ്രാദേശിക കോടതി നിർദേശിച്ചതായി നടൻ രാജ ശേഖർ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രം തീയേറ്ററിൽ മികച്ച പ്രതികരണങ്ങളോടെ ഓടിക്കൊണ്ടിരിക്കെയാണ് പ്രദർശന വിലക്ക്. എല്ലാ പ്രദര്‍ശനങ്ങളും നിര്‍ത്തിയതിന് പിന്നാലെ ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് രാജശേഖര്‍ രംഗത്തെത്തി.

‘എനിക്കും എന്റെ കുടുംബത്തിനും എല്ലാമായിരുന്നു ഈ ചിത്രം. ഈ ചിത്രം പുറത്തിറക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. നല്ല രീതിയില്‍ പോയിക്കൊണ്ടിരുന്ന ചിത്രമായിരുന്നു. പക്ഷേ ഇപ്പോള്‍…’ രാജശേഖര്‍ ട്വീറ്റ് ചെയ്തു

സിനിമയാണ് ഞങ്ങളുടെ ജീവിതം. സിനിമയുടെ പ്രദര്‍ശനം തടയാന്‍ ചിലര്‍ ഗൂഢാലോചന നടത്തി. ഈ സിനിമയ്ക്ക് അതര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ തേടിയെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. രാജശേഖറിന്റെ ഭാര്യ കൂടിയായ ജീവിത രാജശേഖറാണ് ശേഖര്‍ സംവിധാനം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *