തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. 2026 ജൂൺ 15 മുതൽ പദ്ധതി ഔദ്യോഗികമായി നിലവിൽ വരും. സംസ്ഥാനത്തെ മുഴുവൻ സ്ത്രീകൾക്കും ഈ സേവനം ലഭ്യമാകും. പ്രത്യേകിച്ച് ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് ഇത് വലിയ സാമ്പത്തിക ആശ്വാസമാകും. പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന അധിക ബാധ്യത പരിഹരിക്കാൻ സർക്കാർ പ്രത്യേക ധനസഹായം നൽകും. നഷ്ടത്തിൽ നിന്ന് കരകയറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഏതൊക്കെ തരം സർവീസുകളിലാണ് സൗജന്യം അനുവദിക്കേണ്ടതെന്ന കാര്യത്തിൽ അന്തിമ ചർച്ചകൾ നടന്നു വരികയാണ്. സൗജന്യ യാത്ര വോട്ട് കിട്ടാൻ വേണ്ടി മാത്രം പറഞ്ഞതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *