പ്രീ ബുക്കിം​ഗ് ബിസിനസ് കണക്കുകളിൽ മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും ഉയർന്ന തുക കരസ്ഥമാക്കിയ ചിത്രമായി കിംഗ് ഓഫ് കൊത്ത. മൂന്നു കൊടിയില്പരം തുകയാണ് റിലീസാകാൻ ഒരു ദിവസം ബാക്കി നിൽക്കെ കേരളത്തിൽ നിന്ന് ചിത്രം കരസ്ഥമാക്കിയത്. ലോകവ്യാപകമായി ആറു കോടിയിൽപ്പരം ചിത്രം നേടി. നേരത്തെ കെജിഎഫ് 2.93 കോടി നേടിയതായിരുന്നു കേരളത്തിലെ ഏറ്റവും വലിയ പ്രീ സെയിൽ ബിസിനസ്. റിലീസിന് ഒരു ദിവസം മുന്നേ ആ റെക്കോർഡ് തിരുത്തിക്കുറിച്ച് കിംഗ് ഓഫ് കൊത്ത നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. കേരളത്തിൽ മാത്രം അഞ്ഞൂറിൽപരം സ്‌ക്രീനിൽ എത്തുന്ന ചിത്രം അൻപതിൽപരം രാജ്യങ്ങളിൽ 2500 സ്‌ക്രീനുകളിൽ റിലീസാകും. സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ടിക്കറ്റു വില്പന ഇപ്പോഴും ട്രെന്‍ഡില്‍ കുതിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *