2021ലെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമായി തിരഞ്ഞെടുക്കപ്പെട്ട് ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രം ‘ജോജി’.
ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രം ദേശീയ തലത്തിൽ വളരെ ശ്രദ്ധ നേടിയിരുന്നു.
ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രമായ ജോജി ഏപ്രിൽ ഏഴിനാണ് പ്രേക്ഷകരിലെത്തിയത്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രവുമായിരുന്നു ജോജി.
