അടുത്തിടെ റിലീസ് ചെയ്ത് മലയാള സിനിമാ മേഖലയിൽ സർപ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് ‘ആർഡിഎക്സ്’. ആക്ഷൻ ത്രില്ലർ ജോണറിൽ ഇറങ്ങിയ ചിത്രത്തിൽ ഷെയ്ൻ നിഗവും ആന്റണി വർഗീസും നീരജ് മാധവും കസറിയപ്പോൾ, പ്രേക്ഷകർ ഒന്നടങ്കം ചിത്രം ഏറ്റെടുത്തു. ബാബു ആന്റണി എന്ന ആക്ഷൻ കിങ്ങിന്റെ ഫൈറ്റ് സീൻസ് കണ്ട് തിയറ്ററുകൾ ഹർഷാരവം കൊണ്ട് നിറഞ്ഞു. ഒപ്പം വന്ന റിലീസുകളെയും ശേഷം വന്ന സിനിമകളെയും പിന്നിലാക്കി ബോക്സ് ഓഫീസിലും ആർഡിഎക്സ് തേരോട്ടം തുടർന്നു. മുൻവിധികളെ മാറ്റി മറിച്ച ചിത്രം നിലവിൽ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബർ 24ന് ആർഡിഎക്സ് ഒടിടിയിൽ സ്ട്രീമിംഗ് തുടങ്ങും. അതായത് ഇന്ന് അർദ്ധരാത്രി 12 മണി മുതൽ ആണ് സ്ട്രീമിംഗ് നടക്കുക. ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. റിലീസിന് മുൻപ് തന്നെ ഒടിടി അവകാശം വിറ്റുപോയിരുന്നു. ഓഗസ്റ്റ് 25നായിരുന്നു ആർഡിഎക്സ് തിയറ്ററിൽ എത്തിയത്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്ത് ആണ്. അതേസമയം, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കളക്ഷൻ ലിസ്റ്റിലും ആർഡിഎക്സ് ഇടംനേടി കഴിഞ്ഞു. ദുൽഖറിന്റെ കുറുപ്പ് എന്ന ചിത്രത്തെ പിന്നാലാക്കി ആണ് ചിത്രം ഈ നേട്ടം കൊയ്തത്. നിലവിൽ ആർഡിഎക്സിന് മുന്നിലുള്ളത് മമ്മൂട്ടിയുടെ ഭീഷ്മപർവ്വം ആണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. അതേസമയം, ഇതുവരെയുള്ള കളക്ഷൻ കണക്ക് പ്രകാരം 84 കോടി അടുപ്പിച്ച് ആർഡിഎക്സ് നേടിയിട്ടുണ്ട്.
Related Posts
സിഡ്നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക്
ഇന്നലെ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി
November 28, 2020
ദൃശ്യം 2 ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ദൃശ്യം എന്ന സിനമയുടെ രണ്ടാം പതിപ്പ്
January 1, 2021
മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി
January 2, 2021
ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്കെ നടത്തുന്നത്
കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ
January 3, 2021
‘ഷെയിം മാതൃഭൂമി’, തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി
തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. നിയമസഭാ
February 11, 2021
