രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,579 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ 543 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. അതേസമയം, മരണസംഖ്യ കുറയാതെ തുടരുകയാണ്. 236 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആകെ മരണസംഖ്യ 4,66,147 ആയി ഉയർന്നു. 12,202 പേര്‍ ഇന്നലെ രോഗമുക്തരായി.

സജീവ രോഗികളുടെ എണ്ണം 1,13,584 ആയി കുറഞ്ഞു. ആകെ രോഗബാധിതരില്‍ 0.33% ആണ് സജീവ രോഗികള്‍.

രാജ്യത്ത് ഇതിനകം 117 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. തിങ്കളാഴ്ച 63.98 ലക്ഷം ഡോസ് വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *