പോത്തൻകോട് യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ചു. വെഞ്ഞാറമൂട് സ്വദേശിയായ ഷാ, അദ്ദേഹത്തിന്റെ പതിനേഴുകാരിയായ മകൾ എന്നിവർക്ക് നേരെയാണ് ഇന്നലെ രാത്രി 8.30 ന് ആക്രമണം നടന്നത്.ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം യാത്രക്കാരായ അച്ഛനും മകളെയും ആക്രമിക്കുകയായിരുന്നു.പെൺകുട്ടിയുടെ മുഖത്തടിച്ച് മുടിയിൽ കുത്തി പിടിച്ചു. പിതാവിനെയും മർദിച്ചു. അക്രമികള്‍ മകളെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്.

മാസങ്ങൾക്ക് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതി ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ആക്രമണം അഴിച്ച് വിട്ടത്.സംഭവത്തിൽ പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു. പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു. കല്ലൂരില്‍ സുധീഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയതിന്റെ നടുക്കം മാറുംമുമ്പേയാണ് പോത്തന്‍കോട്ട് വീണ്ടും ഗുണ്ടാആക്രമണം നടന്നിരിക്കുന്നത്. ഡിസംബര്‍ 11-ാം തീയതിയാണ് സുധീഷിനെ 11 അംഗ ഗുണ്ടാസംഘം വെട്ടിക്കൊന്നത്.

Leave a Reply

Your email address will not be published. Required fields are marked *