ഈസ്റ്റ്‌ പയമ്പ്രയിലെ പുറ്റ് മണ്ണിൽ താഴത്ത് മണ്ണൊടി പാടത്ത് ട്വന്റി ട്വന്റി ജനശ്രീ കർഷക കൂട്ടായ്മയുടെ മകരകൊയ്ത്തും വിളവെടുപ്പും നടന്നു. തികച്ചും പരമ്പരഗത രീതിയിലുള്ള ജൈവ കൃഷി പ്രകാരം തൈക്കണ്ടയിൽ ഷാജി പാട്ട രഹിത വ്യവസ്ഥയിൽ വിട്ടു തന്ന സ്ഥലത്താണ് മുണ്ട കൻ നെല്ല് വിളയിച്ചത്. രണ്ടായിരത്തി ഇരുപതിൽ 20. പേർ ചേർന്ന് തുടങ്ങിയ ഈ കൂട്ടായ്മ കഴിഞ്ഞ വർഷം നടത്തിയ വേനൽക്കാല വിഷ രഹിത പച്ചക്കറി കൃഷിയിൽ കുരു വട്ടൂർ കൃഷിഭവന്റെ 25000രൂപ പരിതോഷികവും കൂടാതെ വിത്ത് വളം എന്നിവ നേടിയിരുന്നു. കൈമോശം വന്നുകൊണ്ടിരിക്കുന്ന കാർഷിക സംസ്കൃതിക്ക് പുനർ ജീവൻ നൽകുന്നതിന് ടി. ശിവരാജൻ കുന്നത്താക്കിൽ മനോജ്‌കുമാർ അനീഷ് യു. എന്നിവരുടെ നേതൃത്വത്തിന് കഴിയുന്നുണ്ട്. കൊയ്ത്ത് പാട്ടോടു കൂടിയ വിളവെടുപ്പിന് അരിവാളും അനുഗ്രഹവും നൽകി ശിവരാജൻ കൊയ്ത്തുകാരെ പാടത്തേക്ക് ഇറക്കി കൊയ്ത്തിനു ശേഷം മെതിയും പതിര് വേർതിരിക്കലും നടത്തി നെല്ല് അളന്ന് തിട്ടപ്പെടുത്തി. കൊയ്ത്ത് നടത്തിയ കൂട്ടായ്മയിലെ അമ്മമാർക്ക്
ഉപഹാരമായി സെറ്റ് സാരികൾ എ. ഡി. സി അംഗം രാമചന്ദ്രൻ നായർ മുൻ വാർഡ് അംഗം കെ. സി. ഭാസ്കരൻ മാസ്റ്റർ എന്നിവർ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *