കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കത്ത്. ഭാരത് ജോഡോ ന്യായ് യാത്രയില്‍ പര്യടനം തുടരുന്ന രാഹുല്‍ഗാന്ധിക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കത്തെഴുതിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി യാത്രയ്ക്കുനേരെയുണ്ടാവുന്ന അതിക്രമശ്രമങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഖാര്‍ഗെ ആഭ്യന്തരമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. രാഹുല്‍ഗാന്ധിയോ യാത്രയിലെ മറ്റംഗങ്ങളോ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ അസം മുഖ്യമന്ത്രിയുടേയും സംസ്ഥാന പോലീസ് മേധാവിയുടേയും ഇടപെടല്‍ ഉറപ്പാക്കണമെന്നാണ് കത്തിലെ ആവശ്യം.
ബി ജെ പി പ്രവർത്തകർ യാത്രയ്ക്ക് നേരെ അസമിൽ അക്രമം അഴിച്ചിവിടുകയാണെന്നും സോനിത് പൂർ ജില്ലയിൽ ബി ജെ പി പ്രവർത്തകർ തങ്ങളെ ആക്രമിച്ചുവെന്നും അസം പൊലീസ് ബി ജെ പി പ്രവർത്തകരെ സംരക്ഷിക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്യാൻ തയ്യാറാവുന്നില്ലെന്നും ഖർഗെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *