മാനന്തവാടി: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. വനംവകുപ്പ് താല്‍കാലിക വാച്ചറുടെ ഭാര്യ രാധയാണ് മരിച്ചത്. കാപ്പി പറിക്കാന്‍ പോയപ്പോഴാണ് ഇവരെ കടുവ ആക്രമിച്ചത്. മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്.
കടുവ തോട്ടത്തില്‍ വച്ച് കടിച്ചുകീറി രാധയെ വനത്തിനുള്ളില്‍ കൊണ്ടുപോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാധ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.