തിരുവനന്തപുരം: മനുഷ്യക്കടത്തിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരിക്ക് പറ്റിയവരില്‍ ഒരു മലയാളി കൂടി. തിരുവനന്തപുരം പൂവാര്‍ സ്വദേശി ഡേവിഡ് മുത്തപ്പനാണ് (23 ) റഷ്യയില്‍ കുടുങ്ങിയത്.

സെക്യൂരിറ്റി ജോലിക്ക് വേണ്ടി റഷ്യയിലേക്ക് പോയ ഡേവിഡിന് യുദ്ധത്തിനിടയില്‍ കാലിന് സാരമായി പരിക്കേറ്റെന്നും തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് ഒരു പള്ളിയിലാണ് നിലവില്‍ ഉള്ളതെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് ഡേവിഡ് ഡല്‍ഹിയിലെ ഒരു ഏജന്റിന്റെ സഹായത്തോടെ റഷ്യയിലേക്ക് പോയത്. മൂന്നു ലക്ഷത്തി നാല്പത്തിയാറായിരം രൂപയാണ് ഡേവിഡ് ഏജന്റിന് നല്‍കിയത്.

മനുഷ്യക്കടത്തിനിരയായി റഷ്യയിലെത്തിയ മൂന്ന് മലയാളികളെ യുക്രൈനില്‍ യുദ്ധം ചെയ്യാന്‍ നിയോഗിച്ചെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *