നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ വിദേശത്തേയ്ക്ക് കടന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു ഈ മാസം 30 ന് കേരളത്തിലേക്ക് മടങ്ങും. ദുബായില്‍ നിന്നും കൊച്ചിയിലേക്ക് വിജയ് ബാബു വിമാനടിക്കറ്റ് ബുക്ക് ചെയ്തതിന്റെ രേഖകള്‍ പ്രതിഭാഗം അഭിഭാഷകന്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കി. മുന്‍കൂര്‍ ഹര്‍ജി നാളെ പരിഗണിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിദേശത്ത് നിന്ന് മടങ്ങി വരുകയാണെങ്കില്‍ പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. മടക്കയാത്ര ടിക്കറ്റ് ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ കോടതി പറയുന്ന ദിവസം ഹാജരാകാന്‍ തയ്യാറാണെന്നും വിജയ് ബാബു അറിയിച്ചിരുന്നു.

ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബുവിന്റെ പാസ് പോര്‍ട്ട് റദ്ദാക്കിയിരുന്നു. എംബസിയുടെ പ്രത്യേക അനുമതിയോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *