മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകളുമായി മന്ത്രി മുഹമ്മദ് റിയാസ്. കരുത്തോടെ നേര് കാക്കുന്ന സഖാവിന്‌ ജന്മദിനാശംസകളെന്ന് പിണറായി വിജയൻറെ ചിത്രം പങ്ക് വെച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു . കർമ്മപഥത്തിൽ സൂര്യതേജസോടെ ജന്മദിനാശംസകൾ പ്രിയ സഖാവേ എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ആശംസകൾ നേർന്ന് കൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു . ബുധനാഴ്ച രാവിലെ മന്ത്രിസഭായോഗത്തിലും വിവിധ പദ്ധതികളുടെ അവലോകനയോഗത്തിലും പൊതു പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് മുഖ്യമന്ത്രിയുടെപിറന്നാൾ. എന്നാൽ തൻ്റെ യഥാർത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയൻ തന്നെയായിരുന്നു പറഞ്ഞത്. മുഖ്യമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ വീട്ടിൽ പായസ വിതരണം ഉണ്ടാകാറുണ്ടെന്നലാതെ വേറെ ആഘോഷങ്ങൾ ഒന്നും ഉണ്ടാകാറില്ല.

Leave a Reply

Your email address will not be published. Required fields are marked *