കർണാടക സ്‌പീക്കറായി യു ടി ഖാദറിനെ തെരെഞ്ഞെടുത്തു. ബി ജെ പി സ്ഥാനാർഥി ഇല്ലാത്തതിനാൽ എതിരില്ലാതെയാണ് യു ടി ഖാദറിനെ സ്‌പീക്കറായി തെരെഞ്ഞെടുത്തത്. നേരത്തെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്ന യു ടി ഖാദർ അഞ്ചാം തവണയാണ് നിയമസഭയിൽ എത്തുന്നത്.
കഴിഞ്ഞ സഭയിൽ പ്രതിപക്ഷ ഉപനേതാവിന്‍റെ ചുമതലയും വഹിച്ചിട്ടുണ്ട്. കോൺസിന്റെ കർണാടകയിലെ ന്യൂനപക്ഷ മുഖമാണ് ഖാദർ. കാസർകോട് ഉപ്പള സ്വദേശിയായ യു ടി ഖാദറിന്റെ കുടുംബം പതിറ്റാണ്ടുകൾക്ക് മുൻപ് മംഗലാപുരത്തിന് അടുത്തുള്ള ഉള്ളാളിലേക്ക് കുടിയേറിയതാണ്.

Leave a Reply

Your email address will not be published. Required fields are marked *