കൊച്ചി∙ അവധിക്കാല ക്ലാസുകൾ വേണ്ടെന്ന സർക്കാർ ഉത്തരവിനുള്ള സ്റ്റേ നീട്ടാതെ ഹൈക്കോടതി. സിബിഎസ്ഇ സ്ക്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് സ്റ്റേ നീട്ടാൻ കോടതി വിസമ്മതിച്ചത്. അവധിക്കാല ക്ലാസുകൾ വേണ്ട എന്നാണ് കാഴ്ചപ്പാടെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. കുട്ടികൾ അവധിക്കാലം ആസ്വദിക്കട്ടെ എന്നും കോടതി വ്യക്തമാക്കി.

തുടർന്ന് അവധിക്കാല ക്ലാസുകൾ സംബന്ധിച്ച വിഷയം ഡിവിഷൻ ബെഞ്ചിന് വിട്ടു. അവധിക്കാല ക്ലാസുകൾ വേണ്ടെന്ന സർക്കാർ ഉത്തരവ് നേരത്തെ ജസ്റ്റിസ് എ.ബദറുദിന്റെ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. കുട്ടികളുടെ ഗുണത്തിനാണ് അവധിക്കാല ക്ലാസുകൾ എന്നായിരുന്നു അന്ന് കോടതിയുടെ നിരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *