കനത്ത കാലവര്‍ഷത്തില്‍ ചെറുപുഴയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ തെങ്ങിലക്കടവ് ആയംകുളം റോഡിന്റെ പുതുക്കുടി ഭാഗം പൂര്‍ണമായും ഇടിഞ്ഞ് തകര്‍ന്നുവീണു. കാല്‍നട പോലും അസാധ്യമായ രീതിയിലാണ് റോഡ് പിളര്‍ന്ന് പുഴയിലേക്ക് പതിച്ചത്. നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡിന്റെ ഇരുഭാഗത്തും തടസ്സങ്ങള്‍ സ്ഥാപിച്ച് അപകടം ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചു.

നിത്യേന നൂറുകണക്കിന് ആളുകളും വാഹനങ്ങളും യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന പ്രസ്തുത റോഡില്‍ ഇടിഞ്ഞ ഭാഗം ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. റോഡിന്റെ 50 മീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തി കെട്ടി ബലപ്പെടുത്തുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് അധീനതയിലുള്ള ഈ റോഡ് 2018ല്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 94 ലക്ഷം രൂപ ചെലവിലാണ് നവീകരിച്ചിരുന്നത്.

പിടിഎ റഹീം എംഎല്‍എ, ഇറിഗേഷന്‍ വകുപ്പ് അസി. എന്‍ജിനീയര്‍ പിപി നിഖില്‍, ഓവര്‍സിയര്‍ എംകെ ലിജാസ്, വാര്‍ഡ് മെമ്പര്‍ എന്‍ രജിത, സുരേഷ് പുതുക്കുടി, സികെ സുനീഷ് എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *