ഹൈവേയിലെ അനാവശ്യ സി​ഗ്നൽ ലൈറ്റുകൾ അണയ്ക്കുമെന്ന് ​ഗതാ​ഗതമന്ത്രി കെ ബി ഗണേഷ് കുമാർ. അശാസ്ത്രീയ സിഗ്നലുകൾ അനാവശ്യ യാത്രാ കാലതാമസമുണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ട്രാഫിക് സുഗമമാക്കുമെന്നും യൂ ടേണുകൾ അനുവദിച്ച് പരിഹാരം കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗതാഗതക്കുരുക്ക് പരിശോധിക്കാനുള്ള പരിശോധനയ്ക്കിടെയാണ് ഗതാഗത മന്ത്രിയുടെ പ്രതികണം. പരിശോധനയ്ക്കിടെ കിട്ടുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് വേഗത്തിൽ പരിഹാരം കാണുമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.തൃശ്ശൂർ മുതൽ അരൂർ വരെ യാത്ര നടത്തി പരിശോധന നടത്തുകയാണ് ഗതാ​ഗതമന്ത്രി ഗണേഷ് കുമാർ. ട്രാഫിക് സിഗ്നൽ കേന്ദ്രീകരിച്ച് പഠനം നടത്താനാണ് ഗണേഷ്കുമാറിന്റെ യാത്ര. തൃശ്ശൂർ പാപ്പാളിയിൽ നിന്ന് രാവിലെ 10 മണിക്ക് യാത്ര തുടങ്ങി. ഗതാഗത കമ്മീഷണർ, എംവിഡി ഉദ്യോഗസ്ഥർ, എൻഎച്ച്എഐ അധികൃതർ, ജനപ്രതിനിധികൾ എന്നിവരും രണ്ട് ജില്ലകളിലെ കളക്ടർമാരും മന്ത്രിക്കൊപ്പമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *