തിരുവനന്തപുരം: കേരളത്തിന്റെ ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന ഡോ. രത്തൻ യു. കെൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ചു. 2003 ബാച്ച് കേരള കേഡർ ഐ എ എസ് ഉദ്യോഗസ്ഥനായ കെൽക്കർ തിരഞ്ഞെടുപ്പ് ചുമതലകൾ നിർവഹിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർണായക സ്ഥാനത്തേക്ക് എത്തുന്നത്.

മഹാരാഷ്ട്ര സ്വദേശിയായ ഡോ. രത്തൻ യു. കെൽക്കർ എംബിബിഎസ് ബിരുദധാരിയാണ്. കേരള സർക്കാരിലെ വിവിധ പ്രധാന വകുപ്പുകളിൽ സേവനമനുഷ്ഠിച്ച അനുഭവസമ്പത്തോടെയാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ സെക്രട്ടറിയാകുന്നത്. കഴിഞ്ഞ ഡിസംബറിൽ കേരളത്തിന്റെ ചീഫ് ഇലക്ടറൽ ഓഫീസറായി ചുമതലയേറ്റ അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *