പുറ്റുമണ്ണിൽതാഴം അരുണോദയം വായനശാല  വായനവാരത്തോടനുബന്ധിച്ച് വിജയോത്സവവും ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തകനും ചിത്രകാരനുമായ രവീന്ദ്രൻ കുന്ദമംഗലം ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എൽ.എസ്.എസ്, യുഎസ്എസ്, എസ്.എസ്.എൽ.സി,  പ്ലസ് ടു  വിജയികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. എം. ബാലകൃഷ്ണൻ  അദ്ധ്യക്ഷത വഹിച്ചു. വായനശാല മേഖല സമിതി കൺവീനർ കെ. മോഹൻദാസ് മുഖ്യാതിഥിയായിരുന്നു. കുന്ദമംഗലം സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ബൈജു തട്ടാരിൽ  ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. കെ സി.ഭാസ്ക്കരൻ മാസ്റ്റർ, വിജയൻ,പി.ശ്രീനിവാസൻ നായർ, കെ.ബാലകൃഷ്ണൻ, അജേഷ് പൊയിൽ താഴം, അനിഷ സുധേഷ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *