കോഴിക്കോട്: ഓപ്പറേഷന്‍ ‘തൂഫാന്‍’ന്റെ ഭാഗമായി കോഴിക്കോട് സിറ്റി ഡാന്‍സാഫും സിറ്റി പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. നടക്കാവ് മേഖലയില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി എത്തിച്ച 1.5 ഗ്രാം എം.ഡി.എം.എയുമായി ചെലവൂര്‍ സ്വദേശി സലിത്തിനെ കോഴിക്കോട് സിറ്റി ഡാന്‍സാഫും നടക്കാവ് പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.അതേസമയം, ഗോവിന്ദപുരം മൈലമ്പാടി ഭാഗത്ത് നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി എത്തിച്ച 600 ഗ്രാം കഞ്ചാവുമായി അശോകപുരം സ്വദേശി അശ്വന്തിനെയും കോഴിക്കോട് സിറ്റി ഡാന്‍സാഫും മെഡിക്കല്‍ കോളേജ് പോലീസും ചേര്‍ന്ന് പിടികൂടി.
യുവാക്കളെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ടാണ് ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് പ്രതികള്‍ പോലീസിനോട് മൊഴി നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് ഓപ്പറേഷന്‍ ‘തൂഫാന്‍’ന്റെ ഭാഗമായി നഗരത്തില്‍ ഡാന്‍സാഫും സിറ്റി പോലീസും സംയുക്തമായി വ്യാപക പരിശോധന നടത്തിവരുന്നത്. വരും ദിവസങ്ങളിലും ലഹരിവേട്ട കൂടുതല്‍ ശക്തമാക്കുമെന്ന് കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
ഡാന്‍സാഫ് അംഗങ്ങളായ എസ്.ഐ. മനോജ്, എസ്.ഐ. സുനോജ് കെ., ദീനീഷ് പി., കെ. മുഹമ്മദ് മഷ്ഫൂര്‍, എസ്.ഐ. കിരണ്‍ എസ്., അരുണ്‍ വി.ആര്‍., സി.പി.ഒമാരായ രാജേഷ്, രമേഷ്, പ്രവീണ്‍കുമാര്‍, രഞ്ജു എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്കും അന്വേഷണത്തിനും നേതൃത്വം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *