69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ‘പുഷ്പ’ സിനിമയിലൂടെ അല്ലു അർജുൻ മികച്ച നടനായി തിരഞ്ഞെടുത്തു. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാർ. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി. ‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാരം. മികച്ച മലയാള ചിത്രവും റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആണ്. മികച്ച ചിത്രം മാധവന്‍ നായകനായെത്തിയ റോക്കട്രി. മികച്ച സംവിധായകൻ നിഖിൽ മഹാജൻ. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹം. സർദാര്‍ ഉദ്ദം ആണ് മികച്ച ഹിന്ദി ചിത്രം.
ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍ ചുവടെ:(പ്രത്യേക ജ്യൂറി പുരസ്‌കാരം: കടൈസി വ്യവസായി: ശ്രി നല്ലന്ദി , ഹോം: ഇന്ദ്രന്‍സ്)
മികച്ച ആക്ഷന്‍ കൊറിയോഗ്രഫി: ആര്‍ആര്‍ആര്‍
മികച്ച സ്‌പെഷല്‍ എഫക്ട്‌സ്: ആര്‍ആര്‍ആര്‍
മികച്ച സംഗീതം: പുഷ്പ
മികച്ച എഡിറ്റിങ്: ഗംഗുഭായ് കാത്തിയാവാഡി (സഞ്ജയ് ലീല ബന്‍സാലി)
മികച്ച ആനിമേഷന്‍ ചിത്രം: കണ്ടിട്ടുണ്ട് (സംവിധാനം അതിഥി കൃഷ്ണദാസ്)
മികച്ച വോയ്‌സ് ഓവര്‍: ആര്‍ട്ടിസ്റ്റ് കുലാഡ കുമാര്‍
മികച്ച സംഗീതം: ഇഷാന്‍ ദേവച്ച
മികച്ച പ്രൊഡക്ഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്: സുരിചി ശര്‍മ
മികച്ച ഛായാഗ്രഹണം: ബിറ്റു റാവത് (ചിത്രം പാതാല്‍ ടീ)
മികച്ച സംവിധാനം: ബാകുല്‍ മാത്യാനി
മികച്ച ചിത്രം: ചാന്ദ് സാന്‍സേമികച്ച ഹ്രസ്വചിത്രം (ഫിക്ഷന്‍): ദാല്‍ ബാത്