കൊച്ചി: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ലൈംഗികാതിക്രമണ ആരോപണവിധേയനായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അദ്ദേഹം സ്ഥാനമൊഴിയും എന്നാണ് കരുതുന്നത്. സിനിമ രംഗത്ത് വലിയ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ് രഞ്ജിത്ത് എന്ന സജി ചെറിയാന്റെ അഭിപ്രായത്തോട് താന്‍ സമ്മതിക്കുന്നുവെന്നും എന്നാല്‍ നിലവില്‍ ആരോപണ വിധേയനായ അദ്ദേഹം തന്റെ സ്ഥാനത്ത് നിന്ന് ഒഴിയാണെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
മന്ത്രി സജി ചെറിയാന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കാന്‍ കൂട്ടുനിന്ന വ്യക്തിയാണെന്നും അദ്ദേഹം ഇപ്പോഴും വേട്ടക്കാരെ ന്യായികരിക്കുകയും ഇരകളെ തള്ളിപ്പറയുകയും ചെയ്യുന്ന ഒരാളാണെന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചു. ഒരു വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ ടീം ഉണ്ടാക്കി അവരെക്കൊണ്ട് കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തണം. അന്വേഷണം വേണ്ട എന്നാണെങ്കില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഫലം എന്താണെന്നും അദ്ദേഹം ചോദിച്ചു.
ലൈംഗിക ചൂഷണം നേരിട്ട ഇരകളുടെ മൊഴികളുണ്ട് ആ റിപ്പോര്‍ട്ടില്‍. അന്വേഷണം നടത്താന്‍ അതിലും വലിയ തെളിവുകള്‍ എന്താണ് വേണ്ടത്. അന്വേഷണം നടത്താത്ത പക്ഷം സിനിമ മേഖലയിലെ എല്ലാവരെയും ജനങ്ങള്‍ മോശക്കാരായി കാണും. അതോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി സജി ചെറിയാന്‍ സോളാര്‍ കേസിനെക്കുറിച്ച് സംസാരിച്ചെന്നും അതൊരു കുറ്റസമ്മതമായിരുന്നു. ഉമ്മന്‍ ചാണ്ടിയെയും കോണ്‍ഗ്രസ് നേതാക്കളെയും വേട്ടയാടുകയായിരുന്നു പിണറായി സര്‍ക്കാറെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.