കോഴിക്കോട് ഉത്തര്‍പ്രദേശ് സ്വദേശിയായ 16കാരി കൂട്ടബലാത്സംഗത്തിനിരയായി,സംഭവത്തില്‍ യുപി സ്വദേശികളായ നാല് പേര്‍ പിടിയിലായി. ഇകറാര്‍ ആലം (18), അജാജ് (25), ഷക്കീല്‍ ഷാ (42), ഇര്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഒന്നാമത്തെ റെയില്‍വേ പ്ലാറ്റ്‍ഫോമില്‍ ഉപേക്ഷിക്കുകയായിരുന്നു. പെൺകുട്ടിയുടെ ചെന്നൈയിലുള്ള സഹോദരിയുടെ അടുത്തേക്കുള്ള യാത്രയ്ക്കിടെയാണ് പീഡനത്തിനിരയായത്. ചെന്നൈയില്‍ ഇറങ്ങേണ്ട പെണ്‍കുട്ടിയെ പ്രതികള്‍ ട്രെയിനിൽ നിര്‍ബന്ധപൂര്‍വം പാലക്കാട്ട് എത്തിക്കുകയായിരുന്നു. പാലക്കാട് നിന്ന് റോഡ് മാര്‍ഗ്ഗം കോഴിക്കോട്ടെത്തിച്ച ശേഷം പാളയത്തെ റൂമില്‍ വെച്ചായിരുന്നു പീഡിപ്പിച്ചത്.യാത്രക്കിടയില്‍ വെച്ചാണ് പ്രതികളുമായി പരിചയപ്പെട്ടത്. പെണ്‍കുട്ടിയെ പ്രതികള്‍ ചെന്നൈയില്‍ ഇറങ്ങാന്‍ സമ്മതിക്കാതെ പാലക്കാട്ട് എത്തിച്ച് അവിടെ നിന്ന് കോഴിക്കോട്ടേക്ക് റോഡ് വഴി എത്തിക്കുകയായിരുന്നു. പാലക്കാട് ഇറക്കിയശേഷം ബസിലാണ് പെണ്‍കുട്ടിയെ കോഴിക്കോട് എത്തിച്ചത്.റെയില്‍വേ പൊലീസ് പെണ്‍കുട്ടിയെ ചൈല്‍ഡ്‌ലൈനിന് കൈമാറി. തുടര്‍ന്ന് നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്

Leave a Reply

Your email address will not be published. Required fields are marked *