ധനുഷ്, അക്ഷയ് കുമാർ, സാറ അലി ഖാന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആനന്ദ് എല്‍ റായ് സംവിധാനം ചെയ്‍ത ‘അത്‍രംഗീ രേ’ ഡിസംബർ 24ന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസാകും.മ്യൂസിക്കല്‍ റൊമാന്‍റിക് ഡ്രാമ വിഭാഗത്തിലാണ് ചിത്രം പെടുന്നത്. നേരത്തെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന അത്‍രംഗീ രേ’ പിന്നീട് ഡയറക്റ്റ് ഒടിടി റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

വാരാണസി, മധുര, ദില്ലി എന്നിവിടങ്ങൾ പ്രധാന ലൊക്കേഷനുകളാക്കി 2020 മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. ഹിമാന്‍ഷു ശര്‍മ്മയുടേതാണ് തിരക്കഥ. ടി സിരീസ്, കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, അരുണ ഭാട്ടിയ, ഹിമാന്‍ഷു ശര്‍മ്മ, ആനന്ദ് എല്‍ റായ് എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം പങ്കജ് കുമാര്‍, എഡിറ്റിംഗ് ഹേമല്‍ കോത്താരി, സംഗീതം എ ആര്‍ റഹ്മാന്‍.

തിയറ്ററുകള്‍ തുറന്നതിനു ശേഷമുള്ള അക്ഷയ് കുമാറിന്‍റെയും ധനുഷിന്‍റെയും ആദ്യ ഒടിടി ഡയറക്റ്റ് റിലീസാണ് അത്‍രംഗീ രേ. ലക്ഷ്‍മി ആയിരുന്നു അക്ഷയ് കുമാറിന്‍റെ അവസാന ഒടിടി റിലീസ്. പിന്നീടെത്തിയ ബെല്‍ബോട്ടം, സൂര്യവന്‍ശി എന്നിവ തിയറ്റര്‍ റിലീസുകളായിരുന്നു. ധനുഷിന്‍റെ ജഗമേ തന്തിരം നെറ്റ്‍ഫ്ളിക്സ് റിലീസ് ആയപ്പോൾ കര്‍ണ്ണന്‍ തിയറ്ററുകളിലെത്തി. അതേസമയം ആനന്ദ് എല്‍ റായ്‍യുടെ അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രം രക്ഷാബന്ധനിലും അക്ഷയ് കുമാറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *