ഇടുക്കിയിൽ വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്.നാരകക്കാനം സ്വദേശി ചിന്നമ്മയുടെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് വീട്ടിലെ അടുക്കളയില്‍ നിന്ന് കണ്ടെത്തിയത്. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഗ്യാസ് തുറന്നു വിട്ട് ചിന്നമ്മയെ കത്തിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം.മോഷണ ശ്രമത്തിനിടെയാണോ കൊലപാതകമെന്നും പരിശോധിച്ചു വരികയാണ്. പുതിയ കണ്ടെത്തലി്നറെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. അടുക്കളയിലാണ് മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടക്കം മുതല്‍ പൊലീസ് ദുരൂഹത സംശയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. എന്നാല്‍ പ്രതി ആരെന്നതിനെ കുറിച്ച് പൊലീസ് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടം ലഭിച്ച ശേഷം മാത്രമെ കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ പറയാനാവൂ എന്നാണ് പൊലീസ് പറയുന്നത്.സ്‌കൂള്‍ വിട്ടുവന്ന ചെറുമകളാണ് ആദ്യം മൃതദേഹം കണ്ടത്. ഈ സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. ആദ്യം മരണത്തില്‍ ആരും ദുരൂഹത ഉന്നയിച്ചിരുന്നില്ല. എന്നാല്‍ പൊലീസും ഫൊറന്‍സിക് വിദഗ്ധരും നടത്തിയ പരിശോധനയിലാണ് ശരീരത്തിലും വീട്ടിലെ മറ്റ് മുറികളിലും രക്തക്കറയുടെ സാന്നിധ്യം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *