സാഹിത്യ നഗരിയുടെ രാപ്പകലുകളെ കലാമേളത്തിന്റെ പൂരപ്പറമ്പ് ആക്കിയ ജില്ലാ സ്കൂൾ കലോത്സവത്തിൽ സിറ്റി ഉപജില്ല വിജയത്തേരിലേറി. 943 പോയന്റാണ് സിറ്റി നേടിയത് 934 പോയിന്റ്കരസ്ഥമാക്കിയ ചേവായൂർ ഉപജില്ല രണ്ടാം സ്ഥാനവും 905 പോയിന്റുമായി കൊടുവള്ളി ഉപജില്ല മൂന്നാം സ്ഥാനവും നേടി.സ്കൂളുകളിൽ ഇഞ്ചോട്ച്ച് നടന്ന പോരാട്ടത്തിൽ 326പോയിൻറ് നേടിയ സിൽവർ ഹിൽസ് എച്ച് എസ് എസ് ഒന്നാം സ്ഥാനത്ത് എത്തി. 322 പോയിന്റുമായി മേമുണ്ട എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും,265 പോല യൻ്റുള്ള പേരാമ്പ്ര എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.സമാപന സമ്മേളനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വിവിധ ഇനങ്ങൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. ആർ ഡി ഡി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു .മനോജ് മണിയൂർ. പി കെ അപർണ , ഷിജിൽ ഖാൻ, ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു ഓവറോൾ ട്രോഫി തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് മാനാഞ്ചിറ ബി ഇ എം ഗേൾസ് എച്ച് എസ് എസ് നിന്നാണ് വിതരണം ചെയ്യുക. അഞ്ചുദിവസങ്ങളിലായി 319 ഇനങ്ങളിലായി 8000 ത്തോളം വിദ്യാർത്ഥികളാണ് 20 വേദികളിലായി കലോത്സവത്തിൽ മാറ്റുരച്ചത്.

Leave a Reply

Your email address will not be published. Required fields are marked *