ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജീതിന്‍റെ വീട് സന്ദർശിച്ച് മന്ത്രി സജി ചെറിയാന്‍.കേസിൽ യഥാര്‍ത്ഥ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു കൃത്യമായി അന്വേഷണം നടക്കുന്നുണ്ട്. പ്രതികൾ ഒരു കാരണവശാലും രക്ഷപ്പെടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ആലപ്പുഴ കൊലപാതകങ്ങളില്‍ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ രണ്ട് സംഘടനകളും ശ്രമിക്കുകയാണ്. പ്രതികളെ കണ്ടെത്തുന്നില്ല എന്നത് ആരോപണം മാത്രമാണ്. കൃത്യമായ രീതിയിലാണ് അന്വേഷണം നടക്കുന്നത്. യഥാര്‍ത്ഥ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മാധ്യമങ്ങള്‍ നുണപ്രചരണങ്ങളുടെ പിന്നാലെ പോകരുതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാനത്ത് ഭീകര പ്രവര്‍ത്തനം നടത്താനും വര്‍ഗീയ ചേരിതിരിവ് വളര്‍ത്താനുമാണ് ശ്രമം നടക്കുന്നത്. കൊലപാതകങ്ങളില്‍ ഉന്നതതല ഗൂഢാലോചന ഉണ്ടെങ്കില്‍ അന്വേഷിക്കട്ടെ. സോഷ്യല്‍മീഡിയയിലെ വിദ്വേഷപ്രചരണങ്ങള്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *